03:47am 17 July 2026
NEWS
തൊഴിൽ മേള
16/07/2026  05:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തൊഴിൽ മേള

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷൻ ആന്റ് ഗൈഡന്‍സ് ബ്യൂറോ-മോഡല്‍ കരിയർ  സെന്ററിന്റെയും സതേൺ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് ആൻഡ് മൾട്ടി പുർപ്പോസ് സൊസൈറ്റി ലിമിറ്റഡിന്റെയും (Southern Multi State Co-operative Credit and Multi Purpose Society Ltd) സംയുക്താഭിമുഖ്യത്തില്‍ ജൂലൈ 20 തിങ്കളാഴ്ച്ച രാവിലെ 10 മണി മുതല്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് ആൻഡ് മൾട്ടി പുർപ്പോസ് സൊസൈറ്റി ലിമിറ്റഡിന്റെ ഓഫീസില്‍ വെച്ച് സേൽസ് ഓഫീസർ, സേൽസ് മാനേജർ, ബിസിനസ് മാനേജർ, സീനിയർ ബിസിനസ് മാനേജർ, ഏരിയ മാനേജർ എന്നീ പോസ്റ്റുകളിലക്കുള്ള 45 ഓളം ഒഴിവുകളിലേക്കായി തൊഴില്‍മേള നടത്തുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ള ബിരുദധാരികള്‍ പേര്, വിദ്യാഭ്യാസ യോഗ്യത എന്നിവ സഹിതം ugbkchi.emp@gmail.com  എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയച്ച് രജിസ്ട്രേഷന്‍ ഉറപ്പുവരുത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2576756, 9400058802, എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img